04:47am 14 August 2026
NEWS
അമേരിക്കൻ ചാർജ് ദെ അഫയേഴ്‌സിന് ഖത്തറിന്റെ യാത്രയയപ്പ്; വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി
21/07/2026  10:44 AM IST
nila
അമേരിക്കൻ ചാർജ് ദെ അഫയേഴ്‌സിന് ഖത്തറിന്റെ യാത്രയയപ്പ്; വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തറിലെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന യുഎസ് എംബസിയിലെ ചാർജ് ദെ അഫയേഴ്‌സ് അഡ് ഇന്ററിം (Charge d'Affaires ad interim) മോ ബർഗൂത്തിയുമായി (Mo Barghouty) ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ദോഹയിലായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച.
​ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലും മോ ബർഗൂത്തി നൽകിയ വിലപ്പെട്ട സംഭാവനകൾക്കും പ്രകടിപ്പിച്ച ആത്മാർത്ഥമായ ശ്രമങ്ങൾക്കും വിദേശകാര്യ സഹമന്ത്രി നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ഭാവി ഔദ്യോഗിക ചുമതലകൾക്ക് മന്ത്രി എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img